covid

ഓയൂർ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ കൊവിഡ് ബാധിച്ച് മരിച്ച കൊല്ലം അമ്പലംകുന്ന് ചെങ്കൂർ രഞ്ജുഭവനിൽ രഘുവിന്റെയും വത്സലയുടെയും മകൾ രഞ്ജുവിന്റെ (29) മൃതദ്ദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ 17ന് ജോലി ചെയ്തിരുന്ന ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. പിന്നീട് ന്യൂമോണിയ ബാധയെ തുടർന്ന് വെന്റിലേഷനിൽ കഴിയവെ കഴിഞ്ഞ ദിവസം മരിച്ചു. ഒരു മാസം മുമ്പാണ് സഹോദരി രജിതയുടെ വിവാഹത്തിന് നാട്ടിലെത്തിയത്. ചികിത്സ ലഭിക്കാതെയാണ് രഞ്ചു മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. മരുന്ന് ലഭിക്കുന്നില്ലെന്ന് കാട്ടി രഞ്ചു വീട്ടിലേക്ക് വാട്സ് ആപ്പ് സന്ദേശം അയച്ചിരുന്നു. ഇന്നെലെ 11ഓടെ നാട്ടിലെത്തിച്ച മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം വീട്ടുവളപ്പിൽ സംസ്കരിച്ചു.