കൊല്ലം: താലൂക്കുതല സ്ക്വാഡ് പരിശോധനകളിൽ 12 സ്ഥാപനങ്ങൾക്ക് പിഴയീടാക്കി. ചടയമംഗലം, കൊട്ടാരക്കര, കടയ്ക്കൽ, പുത്തൂർ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 132 കേസുകൾക്ക് താക്കീത് നൽകി. 11 എണ്ണത്തിന് പിഴയീടാക്കി.
പത്തനാപുരം ടൗണിൽ ഏഴ് കേസുകൾക്ക് താക്കീത് നൽകി. കുന്നത്തൂർ, മൈനാഗപ്പള്ളി, പടിഞ്ഞാറേ കല്ലട, ശൂരനാട് തെക്ക് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 51 കേസുകൾക്ക് താക്കീത് നൽകുകയും ഒരു സ്ഥാപനത്തിന് പിഴ ഈടാക്കുകയും ചെയ്തു.