control

 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​കൾ: 358

കൊല്ലം: മ​ഴ​യും കാ​റ്റും തു​ട​രു​ന്നതിനാൽ ക​ളക്ടറേ​റ്റി​ലും ജി​ല്ല​യി​ലെ ആ​റ് താ​ലൂ​ക്കു​ക​ളി​ലും കൺ​ട്രോൾ റൂ​മു​കൾ തു​റ​ന്നു. ത​ദ്ദേ​ശ​ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളിൽ 24 മ​ണി​ക്കൂ​റും പ്ര​വർ​ത്തി​ക്കു​ന്ന കൺ​ട്രോൾ റൂ​മു​കൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
അ​ടി​യ​ന്ത​ര ഘ​ട്ട​ത്തിൽ ആ​ളു​ക​ളെ മാ​റ്റി പാർ​പ്പി​ക്കു​ന്ന​തിന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തിലാണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​കൾ സ​ജ്ജ​മാ​ക്കിയത്. ആ​വ​ശ്യ​മെ​ങ്കിൽ കൂ​ടു​തൽ ക്യാ​മ്പു​കൾ തു​റ​ക്കും. ആ​രോ​ഗ്യ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തിൽ ആന്റി​ജൻ ടെ​സ്റ്റ് ന​ട​ത്തി​യ ശേ​ഷ​മാ​ണ് ആ​ളു​ക​ളെ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി പാർ​പ്പി​ക്കു​ന്ന​ത്.
നി​ല​വിൽ കൊ​ല്ലം താ​ലൂ​ക്കി​ലെ തൃ​ക്കോ​വിൽ​വ​ട്ടം എൻ.എ​സ്.എ​സ് യു.പി സ്​കൂ​ളിൽ പ്ര​വർ​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് 24 പേ​രെ മാ​റ്റി​പാർ​പ്പി​ച്ചു. കൊ​വി​ഡ് ബാ​ധി​ത​രാ​യ​വ​രെ ഡി.സി.സിക​ളി​ലേ​ക്കും നി​രീ​ക്ഷ​ണ​ത്തിൽ ക​ഴി​യു​ന്ന​വ​രെ പ്ര​ത്യേ​ക ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്കും മാ​റ്റാ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
ജി​ല്ല​യു​ടെ മ​ല​യോ​ര മേ​ഖ​ല​യി​ലും അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തിൽ ആ​ളു​ക​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി പാർ​പ്പി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക​സ​ജ്ജീ​ക​ര​ണ​ങ്ങൾ ഒ​രു​ക്കി. പു​ന​ലൂർ താ​ലൂ​ക്കിൽ മാ​ത്രം 22 ക്യാ​മ്പു​ക​ളാ​ണ് ത​യ്യാ​റാ​യ​ത്. പ​ത്ത​നാ​പു​ര​ത്ത് 29 സ്​കൂ​ളു​ക​ളി​ലും സൗ​ക​ര്യ​ങ്ങൾ ഒ​രു​ക്കി. ജി​ല്ല​യിൽ മ​ഴ​ക്കെ​ടു​തി​യിൽ ഒ​രു വീ​ട് പൂർ​ണ​മാ​യും 21 വീ​ടു​കൾ ഭാ​ഗി​ക​മാ​യും ത​കർ​ന്നു.


കൺ​ട്രോൾ റൂം ന​മ്പരു​കൾ

കൊ​ല്ലം: 0474 2742116

ക​രു​നാ​ഗ​പ്പ​ള്ളി: 0476 2620223

കൊ​ട്ടാ​ര​ക്ക​ര​: 04742454623

കു​ന്ന​ത്തൂർ​: 04762830345

പ​ത്ത​നാ​പു​രം: 9447191605, 0475 2350090, 8547610701

പു​ന​ലൂർ: 0475 2222605

''

പ്ര​കൃ​തി ക്ഷോ​ഭ​ത്തിന്റെ പ​ശ്ചാ​ത്ത​ല​ത്തിൽ എ​ല്ലാ താ​ലൂ​ക്ക്​ -​ വി​ല്ലേ​ജ് ​- പ​ഞ്ചാ​യ​ത്ത്​​ ഓ​ഫീ​സു​ക​ളും ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും ഇ​ന്നും നാ​ളെ​യും തു​റ​ന്ന് പ്ര​വർ​ത്തി​ക്ക​ണം.

ബി. അബ്ദുൽ നാസർ

ജി​ല്ലാ ക​ളക്​ടർ