ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിലെ ഏഴു പഞ്ചായത്തുകളിലായി നിലവിൽ ചികിത്സയിലുള്ളത് 1334 കൊവിഡ് ബാധിതർ. 80 പേർ താലൂക്കിൽ കൊവിഡ് ബാധിച്ചു മരിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭരണിക്കാവിലെ സ്വകാര്യ കോളേജിൽ ആരംഭിച്ച് സ്റ്റെപ് ഡൗൺ സി.എഫ്.എൽ.ടി.സിക്ക് പുറമേ മൈനാഗപ്പള്ളി, പടിഞ്ഞാറെ കല്ലട, ശൂരനാട് വടക്ക് പഞ്ചായത്തുകളിലും ഡൊമിസിലിയറി കെയർ സെന്റർ ആരംഭിച്ചിട്ടുണ്ട്.

രോഗികളുടെ എണ്ണം പഞ്ചായത്ത് തലത്തിൽ: ശാസ്താംകോട്ട : 193, മൈനാഗപ്പള്ളി - 392, പോരുവഴി - 119, പടിഞ്ഞാറേ കല്ലട - 142, ശൂരനാട് സൗത്ത് - 172, ശൂരനാട് വടക്ക്‌ - 256, കുന്നത്തൂർ - 60.