ഓയൂർ: കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പൂയപ്പള്ളി പഞ്ചായത്തിൽ നിയുക്ത എം.എൽ.എ ജി.എസ്. ജയലാലിന്റെ നേതൃത്വത്തിൽ അവലോകന യോഗം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജെസി റോയി, വൈസ് പ്രസിഡന്റ് എം.വിശ്വനാഥപിള്ള, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയാ രാജേന്ദ്രൻ പഞ്ചായത്തംഗങ്ങളായ രാജു ചാവടി, വി.പി.ശ്രീലാൽ, പഞ്ചായത്ത് സെക്രട്ടറി രാജേഷ് കുമാർ, മെഡിക്കൽ ഓഫീസർ ഡോ.ബിബിൻ, ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ, നോഡൽ ഓഫീസർ സജീവ്, അനിൽ എന്നിവർ പങ്കെടുത്തു. പഞ്ചായത്തിൽ സി.എഫ്.എൽ.ടി.സി ആരംഭിക്കുന്നതിന് വേണ്ടി ജയലാലിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മരുതമൺ പള്ളി മാർ ബസേലിയോസ് സ്കൂൾ സന്ദർശിച്ച് ആവശ്യമായ നടപടി സ്വീകരിച്ചു. കേന്ദ്രത്തിൽ 100 കിടക്കകൾ ഒരുക്കുമെന്ന് എം.എൽ.എ പറഞ്ഞു. രോഗവ്യാപനം കുറഞ്ഞ പഞ്ചായത്ത് ആണെങ്കിലും രോഗം പകർച്ച ഒഴിവാക്കാൻ ജനങ്ങൾ അതിവ ജാഗ്രത പുലർത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.