പടിഞ്ഞാറെകല്ലട: കൊവിഡ് ബാധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് കൊവിഡ് നെഗറ്റീവായ ശേഷം ന്യൂമോണിയ ബാധിച്ച് മരിച്ചു. പടിഞ്ഞാറെകല്ലട രഞ്ജിത്ത് ഭവനിൽ മോഹനന്റെയും വസന്തയുടെയും മകൻ റെയിൽവേ ജീവനക്കാരനായ രഞ്ജീഷ് മോഹനനാണ് (32) മരിച്ചത്. സംസ്കാരം പിന്നീട്. ഭാര്യ: അഞ്ജന രഞ്ജീഷ്. മകൻ: നിരഞ്ജൻ.