പരവൂർ: ശക്തമായ കാറ്റിലും മഴയിലും തെക്കുംഭാഗം - കാപ്പിൽ ബീച്ചിൽ ലേക്ക് സാഗർ റിസോർട്ടിന് എതിർവശത്ത് പ്രവർത്തിച്ചിരുന്ന ഏറുമാട കട പൂർണമായും തകർന്നു. തെക്കുംഭാഗം കുപ്പിയഴികത്ത് വീട്ടിൽ ആസിഫ് അലിയുടെ കടയാണ് തകർന്നത്. രണ്ട് ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ പറഞ്ഞു.