എഴുകോൺ: കനത്ത മഴയിൽ റോഡ് തകർന്നതോടെ വട്ടമൺകാവ് പ്രദേശവാസികൾ ദുരിതത്തിലായി. നവീകരണ പ്രവർത്തനത്തിലിരുന്ന വട്ടമൺകാവ് ചീരങ്കാവ് റോഡാണ് തകർന്നത്. റോഡ് ഉറപ്പിക്കാനായി ഇട്ട മെറ്റലുകൾ കുത്തൊഴുക്കിൽ ഇളകി റോഡിൽ അടിഞ്ഞ് കൂടിയ നിലയിലാണ്. കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. പുതിയ റോഡ് തറനിരപ്പിൽ നിന്ന് ഉയർന്നതോടെ ഇരുവശത്തുള്ള വീടുകളിൽ വെള്ളക്കെട്ടിലാണ്. റോഡ് വക്കുകളിൽ വെള്ളം ഒഴുകി പോക്കാൻ ഓട നിർമ്മിക്കാത്തതിനാലാണ് വെള്ള കെട്ട് രൂപപ്പെട്ടത്. അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.