ഓച്ചിറ: ചങ്ങൻകുളങ്ങര സ്വദേശി ദിവ്യയിൽ സുഷമയുടെ വീടിന് മുകളിലേക്ക് ആഞ്ഞിലിമരം കടപുഴകി വീണ് വീട് ഭാഗീകമായി തകർന്നു. ചങ്ങൻകുളങ്ങര മഠത്തിൽ തറയിൽ ബിന്ദുവിന്റെ വീടിന് മുകളിലേക്ക് മരം വീണു. കൊറ്റംപള്ളി ഷിനുഭവനിൽ സരോജിനിയുടെ വീടിന് മുകളിലേക്ക് രണ്ട് മരം കടപുഴകി വീണ് വീടിന് ഭാഗികമായി നഷ്ടം ഉണ്ടായി. ഏഴാം വാർഡിൽ പൊങ്കോട്ടിൽ ശോഭനയുടെ വീട്ടിൽ വെള്ളം കയറി.