covid

കൊല്ലം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫിഷർമെൻ കമ്മ്യൂണിറ്റി വികസന പരിപാടിയുടെ (എഫ്.സി.ഡി.പി) ഭാഗമായ ഡോൺബോസ്കോ യൂത്തിന്റെ നേതൃത്വത്തിൽ 'ടീം കൊവിഡ്' പ്രവർത്തനം ആരംഭിച്ചു.

വാക്സിൻ രജിസ്ട്രേഷൻ, പി‌.സി‌.ആർ ആന്റിജൻ ടെസ്റ്റ് ബുക്കിംഗ്, ഐ.സി.യു, നോൺ ഐ.സി.യു ആംബുലൻസ് സേവനം, അവശ്യ വസ്തുക്കളും മരുന്നുകളും എത്തിക്കൽ, കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും സൗജന്യ ഭക്ഷണം, ഫോമിഗേഷൻ എന്നിവയ്ക്കായാണ് ടീം കൊവിഡ് പ്രവർത്തിക്കുന്നത്. നഗരപരിധി, തീരദേശം എന്നിവിടങ്ങളിലുള്ളവർക്ക് സേവനം ലഭിക്കുന്നതിന് ബന്ധപ്പെടണം. ഫോൺ: 9895754970, 8268000444

മറ്റ് സേവനങ്ങൾ

1. ലോക്ക് ഡൗൺ ആരംഭിച്ച ശേഷം നൂറോളം പേർക്ക് ടെലി കൗൺസലിംഗ്

2. 'വിശപ്പിനു വിട' പദ്ധതിയിലൂടെ 120 വൃദ്ധർക്ക് അന്നം. 50 പേർക്ക് അധികമായി ഉച്ചഭക്ഷണം

3. നഗരസഭയുടെ സാമൂഹിക അടുക്കളയിൽ അഞ്ച് അംഗങ്ങളുടെ സേവനം

4. രക്തം, പ്ലാസ്മ ദാനം നൽകുന്നതിന് കാമ്പയിൻ

5. സർക്കാർ, സന്നദ്ധ സംഘടനകൾക്ക് പ്രതിരോധ വസ്തുക്കൾ നൽകൽ
6. മാനസിക പിരിമുറുക്കം ലഘൂകരിക്കാൻ ഓൺലൈൻ മത്സരം

അംഗങ്ങൾ: 25 പേർ