മൂന്നര ലക്ഷം രൂപയുടെ നഷ്ടം
കൊല്ലം: കനത്ത മഴയിലും കാറ്റത്തും കാർഷിക നഴ്‌സറി തകർന്നു. മയ്യനാട് കൂട്ടിക്കട സ്വദേശി സന്തോഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള പീടികമുക്കിലെ നഴ്‌സറിയാണ് തകർന്നത്. പോളിഗ്രീൻ ഹൗസുകളും പച്ചക്കറി തൈകളുമുൾപ്പെടെ ഏകദേശം മൂന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സമീപത്തുള്ള പ്ലാവ് ഒടിഞ്ഞുവീണും നഴ്‌സറിക്ക് കേടുപാടുകൾ സംഭവിച്ചു.വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. കൃഷിവകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന നഴ്‌സറിയാണ്. ജില്ലയിൽ വിവിധയിടങ്ങളിലുള്ള കർഷകർക്ക് കൃഷിവകുപ്പ് മുഖേനയും അല്ലാതെയും ഇവിടെ നിന്ന് വിത്തുകളും തൈകളും എത്തിച്ചുകൊടുക്കാറുണ്ട്.