എഴുകോൺ: കരീപ്ര സർവീസ് സഹകരണ ബാങ്കിൽ പൊതുയോഗ തീരുമാന പ്രകാരം എ ക്ലാസ് അംഗങ്ങളുടെ ഓഹരി തുക 10 രൂപയിൽ നിന്ന് 50 രൂപയായി വർദ്ധിപ്പിച്ചു. 10 രൂപ ഓഹരിയുള്ള അംഗങ്ങൾ ബാക്കി തുക കൂടി ജൂൺ 30ന് മുമ്പ് അടയ്ക്കണം. ഓഹരി വർദ്ധിപ്പിക്കാത്ത അംഗങ്ങളുടെ അംഗത്വം നഷ്ടപ്പെടുമെന്നും ഭാവിയിലുണ്ടാകുന്ന കഷ്ട നഷ്ടങ്ങൾക്ക് ബാങ്ക് ഉത്തരവാദിയല്ലെന്നും സെക്രട്ടറി ഇൻ ചാർജ് അറിയിച്ചു.