കൊട്ടിയം: ശക്തമായ മഴയിൽ ഉമയനല്ലൂരിൽ കിണർ ഇടിഞ്ഞുതാണു. മയ്യനാട് ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡിൽ ഉമയനല്ലൂർ റോസ് ഡേൽ സ്കൂളിന് സമീപം കാരംകോട് വീട്ടിൽ ഷംസറിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. ഗ്രാമപഞ്ചായത്ത് അംഗം ജെ. മുംതാസ്, മയ്യനാട് വില്ലേജ് ഓഫീസർ തുടങ്ങിയവർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.