 ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊല്ലം: കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലും കാറ്റിലും തൃക്കടവൂർ നീരാവിൽ പമ്പ്ഹൗസ് കെട്ടിടം ഭാഗികമായി തകർന്നു. കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂരയുടെ ഒരുഭാഗം പാളിയായി അടർന്നുവീഴുകയായിരുന്നു. അംഗപരിമിതനായ ഓപ്പറേറ്ററാണ് ഇവിടെ ജീവനക്കാരനായിട്ടുള്ളത്. ഒരു കാലിന് സ്വാധീനക്കുറവുള്ള ഇദ്ദേഹം സംഭവസമയം ഓടിമാറിയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

1983ൽ നിർമ്മിച്ച പമ്പ്ഹൗസ് കെട്ടിടം അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി 2020 സെപ്റ്റംബർ 19ന് 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.