പത്തനാപുരം: തലവൂർ കുരായിൽ വീടിന്റെ ജനൽ ചില്ലുകൾ സാമൂഹ്യവിരുദ്ധർ എറിഞ്ഞ് തകർത്തതായി പരാതി. മണ്ണാംകോണം ചരുവിള കിഴക്കേതിൽ സൂരജിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കുന്നിക്കോട് പൊലീസിന് പരാതി നൽകി.