ചാത്തന്നൂർ: ദിവസങ്ങളായി പെയ്യുന്ന പെരുമഴയിൽ പ്രദേശമാകെ വെള്ളക്കെട്ടിലാണെങ്കിലും തീരവാസികൾക്ക് ഇത്തിക്കരയാർ കൈനീട്ടമായി നൽകിത് പുഴമീൻ ചാകര. വരാൽ, കാരി, തൂളി അടക്കമുള്ളവയാണ് പുതുവെള്ളത്തിലെത്തിയത്.
കൂട്ടമായി ഇത്തിക്കരയാറ്റിൽ നിന്ന് പാടത്തേയ്ക്ക് കയറിയ ഇവയെ കെണിവച്ചും വലയിട്ടും വെട്ടിയുമാണ് പിടിച്ചത്. സാമാന്യം വലിപ്പമുള്ള ഒരു വരാലിന് നൂറു രൂപയോളം വില ലഭിച്ചതായി സി.ഐ.ടി.യു നേതാവ് കൂടിയായ വസന്തൻ പറഞ്ഞു. പുഴമത്സ്യം വാങ്ങാൻ രാവിലെ മുതൽ പള്ളിക്കമണ്ണടി ചേന്നമത്ത് ആളുകൾ എത്തിയതോടെ മീൻ പിടിത്തക്കാർക്കും ഉത്സാഹമായി. ഉച്ചയോടെയാണ് വില്പന അവസാനിപ്പിച്ച് എല്ലാവരും വീട്ടിലേക്ക് മടങ്ങിയത്.