chavara-photo
'കെ​യർ ച​വ​റ' പ​ദ്ധ​തി​യി​ലേ​ക്കു​ള്ള ഭ​ക്ഷ്യക്കിറ്റു​കൾ ഷി​ഫാ മെ​ഡി​ക്കൽ സെന്റ​റി​ലെ ഡോ. റി​യാ​സ് അ​ഹ​മ്മ​ദ് നി​യു​ക്ത എം.എൽ.എ സു​ജി​ത് വി​ജ​യൻ​പി​ള്ള​യ്​ക്ക് കൈ​മാ​റു​ന്നു

ച​വ​റ : ച​വ​റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തിൽ നി​രീ​ക്ഷ​ണ​ത്തിൽ ക​ഴി​യു​ന്ന കൊവി​ഡ് രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ലേ​ക്ക് ഭ​ക്ഷ​ണ​വും മ​റ്റു​സ​ഹാ​യ​വും എ​ത്തി​ക്കാൻ 'കെ​യർ ച​വ​റ' പ​ദ്ധ​തി ആ​രം​ഭി​ച്ചു. നി​യു​ക്ത എം.​എൽ.​എ ഡോ. സു​ജി​ത് വി​ജ​യൻ​പി​ള്ള​യു​ടെ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​ദ്ധ​തി തു​ട​ങ്ങി​യ​ത്. കെ​യർ ച​വ​റ പ​ദ്ധ​തി​യി​ലേ​ക്ക് ച​വ​റ ഷി​ഫാ മെ​ഡി​ക്കൽ സെന്ററി​ലെ ഡോ. റി​യാ​സ് അ​ഹ​മ്മ​ദ് ഭ​ക്ഷ്യക്കി​റ്റു​കൾ കൈ​മാ​റി. ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത് അം​ഗം സി. ര​തീ​ഷ്, ഗ്രാ​മ​ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ശ​ശി​ധ​രൻ​പി​ള്ള, സു​രേ​ഷ് ബാ​ബു, ഡി.വൈ.എ​ഫ്.ഐ ജി​ല്ലാ പ്ര​സി​ഡന്റ് ശ്യാം ​മോ​ഹൻ, ജോ​യിന്റ് സെ​ക്ര​ട്ട​റി ലോ​യി​ഡ് തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു. നി​ര​വ​ധി സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും ഈ പ​ദ്ധ​തി​യി​ലേ​ക്ക് സ​ഹാ​യ​ങ്ങ​ളെത്തിക്കാൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​താ​യി നി​യു​ക്ത എം.എൽ.എ ഡോ. സു​ജി​ത് വി​ജ​യൻ​പി​ള്ള അ​റി​യി​ച്ചു.