കുണ്ടറ: പള്ളിമുക്ക് എം.ജി.ഡി സ്‌കൂളിന് സമീപം പാലവിള കിഴക്കതിൽ വീട്ടിൽ പരേതനായ യോഹന്നാന്റെ ഭാര്യ ജി. ചിന്നമ്മ (73) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: വൈ. എബ്രഹാം, സാറാമ്മ (സിവിൽ സപ്ലൈസ്, ചെങ്ങന്നൂർ), ഏലിയാമ്മ. മരുമക്കൾ: രാജു ഡാനിയേൽ, തോമസ് കുട്ടി.