കൊല്ലം: ശക്തമായ മഴയും കാറ്റും അവഗണിച്ച് വിശ്രമമില്ലാതെ സേവനത്തിൽ ഏർപ്പെടുന്ന പൊലീസുകാർക്ക് കൈത്താങ്ങായി ക്വയിലോൺ അത്‌ലറ്റിക് ക്ളബ്. കൊല്ലം സിറ്റി പൊലീസ് ഉദ്യോഗസ്ഥർക്ക് റെയിൻ കോട്ടുകൾ വാങ്ങിനൽകിയാണ് ക്യു.എ.സി അംഗങ്ങൾ മാതൃകയായത്. കൊല്ലം എ.സി.പി ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ക്യു.എ.സി സെക്രട്ടറി ജി. രാജ്മോഹൻ സിറ്റി പൊലീസ് അസി. കമ്മിഷണർ ടി.ബി. വിജയന് റെയിൻ കോട്ടുകൾ കൈമാറി. എ.കെ. അൽത്താഫ്, കെ. രാധാകൃഷ്ണൻ, രാജീവ് ദേവലോകം, പ്രമോദ് കണ്ണൻ, ബിജിമോൻ തുടങ്ങിയവർ പങ്കെടുത്തു.