pho
കനത്ത മഴയിലും കാറ്റിലും വീട്കൾ നശിച്ച കരവാളൂർ പഞ്ചായത്തിലെ കൊച്ചുവട്ടമണിൽ നിയുക്ത എം.എൽ.എ പി.എസ്.സുപാൽ സന്ദർശിച്ചപ്പോൾ.

പുനലൂർ: കനത്ത മഴയിലും കാറ്റിലും താലൂക്കിൽ 16 വീടുകൾക്ക് നാശം സംഭവിച്ചു. കരവാളൂർ പഞ്ചായത്തിലെ കരിക്കൽ പുത്തൻ വീട്ടിൽ സുലൈൻമാൻ,വെഞ്ചേമ്പ് പുഷ്പ മംഗലത്ത് വീട്ടിൽ അനീസ, കല്ലുവെട്ടാംകുഴി കൈതക്കോട്ട് വീട്ടിൽ ഖദീജ ബീവി,മുലമൂട്ടിൽ ചരുവിള വീട്ടിൽ കാർത്തിക, മുരളീ വിലാസത്തിൽ ശാന്തമ്മ, അഞ്ചൽ പഞ്ചായത്തിലെ ആർച്ചൽ വിജയ മന്ദിരത്തിൽ ഗീതമ്മ, പ്ലാവിള വടക്കേതിൽ വീട്ടിൽ സരസ്വതി, പുഷ്പ വിലാസത്തിൽ ഓമന, കുന്നുംപുറത്ത് വീട്ടിൽ ശാന്ത, തുണ്ടിൽ തെക്കേതിൽ വീട്ടിൽ അമ്മുക്കുട്ടി, കനാൽ ജംഗ്ഷൻ പാറേക്കാട്ടിൽ വീട്ടിൽ അന്നമ്മ, വാളക്കോട് വില്ലേജിലെ പ്ലാച്ചേരിചന്ദനശേരി വീട്ടിൽ സുരേഷ്കുമാർ, നഗരസഭയിലെ ആരംപുന്ന ജിഷാ ഭവനിൽ അമ്മിണിഅമ്മ, ആയിരനെല്ലൂർ വില്ലേജിലെ മുഴതാങ്ങ് രതീഷ് ഭവനൽ രജനി,ദീപ ഭവനിൽ വത്സല,തെന്മല വില്ലേജിലെ മാമ്പഴത്തറ മനുവിലാസത്തിൽ ഓമന തുടങ്ങിയവരുടെ വീടുകളാണ് മര ശിഖരങ്ങൾ ഒടിഞ്ഞ് വീണും മതിൽ കെട്ട് ഇടിഞ്ഞ് വീണും തകർന്നത്. 4 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി റവന്യൂ അധികൃതർ അറിയിച്ചു. കാറ്റിലും മഴയിലും വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നും ആളുകളെ മാറ്റി പാർപ്പിക്കണമെന്നും പുനലൂരിലെ നിയുക്ത എം.എൽ.എ പി.എസ്.സുപാൽ ആവശ്യപ്പെട്ടു.