കൊല്ലം: നെടുങ്ങോലം ബി.ആർ ഹോസ്പിറ്റലിൽ ആൻഡ് റിസർച്ച് സെന്ററും അതിജീവൻ എഡ്യുക്കേഷൻ ആൻഡ് ചാരിറ്റി ഫൗൺഡേഷനും ചാത്തന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് സ്കൂൾ വിദ്യാർത്ഥികൾക്കായി ലോക പുകയില വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് 31 വരെ 'ബി പ്രൗഡ് ഓഫ് യുവർ മൗത്ത് ' എന്ന വിഷയത്തിൽ ജില്ലാ തലത്തിൽ ഓൺലൈൻ ചിത്രരചന, ഉപന്യാസ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 31ന് മുന്നോടിയായി കലാസൃഷ്ടികൾ ഇ - മെയിൽ ഐഡിയിൽ അയക്കണം. ഇ - മെയിൽ: brhospitalonlinecontest2021@gmail.com. ഫോൺ: 9447987749, 9567214840.