photo
കോട്ടാത്തല മൂഴിക്കോട് ഏലയിൽ ജി.വിശ്വംഭരന്റെ ഏത്തവാഴകൾ ഒടിഞ്ഞുവീണപ്പോൾ

കൊട്ടാരക്കര: മഴയ്ക്കൊപ്പമെത്തിയ കാറ്റിൽ കോട്ടാത്തല മൂഴിക്കോട് തുണ്ടിൽ വീട്ടിൽ ജി.വിശ്വംഭരന്റെ നൂറ് ഏത്തവാഴകൾ ഒടിഞ്ഞുവീണു. മൂഴിക്കോട് ഏലയിൽ നട്ടിരുന്ന വാഴകളാണ് ഒടിഞ്ഞത്. ഓണത്തിന് പ്രതീക്ഷയർപ്പിച്ച് നടന്ന വാഴകൾക്ക് കുല വന്നുതുടങ്ങിയിരുന്നു. എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ മുൻ സെക്രട്ടറിയാണ് ജി.വിശ്വംഭരൻ.