വെളിയം : കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ വെളിയം പഞ്ചായത്തിലെ മാലയിൽ വാർഡിൽ അവിട്ടം വീട്ടിൽ രാജേഷ് കുമാറിന്റെ വീടിന് മുകളിലേയ്ക് മണ്ണ് ഇടിഞ്ഞ് വിണ് വീടും വിട്ടുപകരണങ്ങളും പൂർണമായി നശിച്ചു. അപകടം നടക്കുമ്പോൾ രാജേഷും ഭാര്യയും രണ്ട് പെൺകുട്ടികളും വിട്ടിൽ ഉറങ്ങുന്നുണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് ഉണർന്നതിനാൽ ആളപായമുണ്ടായില്ല. വില്ലേജ് ഓഫീസറും പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ച് നഷ്ടം വിലയിരുത്തി.