
കൊല്ലം: പകർച്ചവ്യാധികൾക്കും ജലജന്യ രോഗങ്ങൾക്കുമെതിരെ കർശന ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കണ്ടെയ്ൻമെന്റ് സോണിൽ നിന്നുള്ളവർക്ക് ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രത്യേക താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവരെ ആന്റിജൻ ടെസ്റ്റ് നടത്തിയശേഷമേ ക്യാമ്പിൽ പ്രവേശിപ്പിക്കൂ. വായുസഞ്ചാരമുള്ള മുറി, ശുദ്ധജല ലഭ്യത ശുചീകരണ സംവിധാനങ്ങൾ, ആവശ്യ മരുന്നുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
തിളപ്പിച്ചാറ്റിയതും ക്ലോറിനേറ്റ് ചെയ്തതുമായ വെള്ളം മാത്രം കുടിക്കണം. വയറിളക്കം ഉണ്ടാവുകയാണെങ്കിൽ ആരോഗ്യപ്രവർത്തകരെ അറിയിച്ച് ഒ.ആർ.എസ് പാക്കറ്റുകൾ ഉപയോഗിക്കണം.
മഴ തുടരുന്ന സാഹചര്യത്തിൽ എലിപ്പനി, ഡെങ്കിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പുലർത്തണം.