കുന്നിക്കോട്: കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഭാര്യ മരിച്ച് രണ്ട് മണിക്കൂറിനകം ഭർത്താവും മരിച്ചു. ആവണീശ്വരം നെടുവന്നൂർ ചരുവിള തെക്കേതിൽ റാഹേലമ്മ (65), ഫിലിപ്പ് (72) എന്നിവരാണ് മരിച്ചത്. കൊവിഡ് മാനദണ്ഡം പാലിച്ച് സംസ്കാരം നടത്തി.
റാഹേലമ്മ കൊവിഡ് ബാധിച്ച് ഒരാഴ്ചയായി പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വീട്ടിൽ ചികിത്സയിലായിരുന്ന ഫിലിപ്പിനെ ഇന്നലെ പുനലൂർ താലൂക്ക് ആശൂപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുയായിരുന്നു. മക്കൾ: കുഞ്ഞുമോൻ, ലിസി, തങ്കച്ചൻ.