photo
കൊട്ടാരക്കര അവണൂരിൽ ചായക്കടയ്ക്ക് മുകളിൽ തേക്ക് മരം വീണപ്പോൾ

കൊട്ടാരക്കര: തേക്ക് മരം കടപുഴകി ചായക്കടയ്ക്ക് മുകളിൽ വീണു. കട അവധിയായതിനാൽ ആളപായമുണ്ടായില്ല. കൊട്ടാരക്കര അവണൂർ അമ്പിലാത്ത് വീട്ടിൽ ശിവകുമാറിന്റെ ചായക്കടയാണ് തകർന്നത്. ഇന്നലെ രാവിലെയാണ് സംഭവം. കട പൂർണമായും തകർന്ന നിലയിലാണ്.