കൊല്ലം: പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ച കർഷകർ അതാത് കൃഷി ഓഫീസുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിശദാംശങ്ങൾ അടിയന്തരമായി അറിയിക്കണം. ഫോട്ടോയും നൽകണം. ഇൻഷ്വറൻസ് ഉള്ളതും ഇല്ലാത്തതുമായ വിളകൾക്കും പ്രകൃതിക്ഷോഭ ആനുകൂല്യത്തിന് അപേക്ഷിക്കാം. www.aims.kerala.gov.in എന്ന വിലാസത്തിൽ ഓൺലൈനായും അപേക്ഷിക്കാം.