കൊല്ലം : ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് ആയിരുന്ന കെ.ആർ. ഗൗരി അമ്മയുടെ നിര്യാണത്തിൽ ജെ .എസ്.എസ് കൊല്ലം ജില്ലാ കമ്മിറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് എല്ലയ്യത്ത് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുധാകരൻ പള്ളത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. അഡ്വ. സഞ്ജീവ് സോമരാജൻ, കാട്ടുകുളം സലിം, അഡ്വ. വി.കെ. പ്രസാദ്,കുളക്കട രാജേന്ദ്രൻ, നീലികുളം സിബു, ഗോപൻ, രാജൻ പൂവറ്റൂർ, വിത്സൺ, റിജീഷ് ഓയൂർ, മുകേഷ് മലനട, നിസാർ വടക്കേവിള, ഹരി പട്ടാഴി, അഭിലാഷ് നാഥ്‌, മനീഷ്, ജേക്കബ്എം മോഹനൻ, അനിൽ കുമാർ ഉണ്ണി,കുളത്തുപ്പുഴ നാസർ, മുരളി , അനന്ദു തുടങ്ങിയവർ ഓൺലൈനായി പങ്കെടുത്തു.