കൊല്ലം: ലോക്ഡൗൺ കാലത്തും ജനങ്ങളുടെ യാത്രയ്ക്കും സുഗമമായ ചരക്ക് നീക്കത്തിനുമായി അവധിയില്ലാതെ ജോലിയെടുക്കുന്ന റെയിൽവേ ജീവനക്കാർക്ക് വാക്സിൻ ലഭ്യമാക്കണമെന്ന് ദക്ഷിണ റെയിൽവ എംപ്ലോയിസ് യൂണിയൻ (സി.ഐ.ടി.യു) ഭാരവാഹികൾ ആവശ്യപ്പെട്ടു. മറ്റ് സ്ഥലങ്ങളിലെ റെയിൽവേ ജീവനക്കാർക്ക് അതത് ജില്ലാ മെഡിക്കൽ ഓഫീസ് വാക്സിൻ ലഭ്യമാക്കി. എന്നാൽ നിരന്തരമായി വിവിധ തലങ്ങളിൽ ഇടപെടലുകൾ നടത്തിയിട്ടും ജില്ലാ മെഡിക്കൽ ഓഫീസർ നിഷേധാത്മകമായ നിലപാട് സ്വീകരിക്കുകയാണ്. കൊല്ലം റെയിൽവേ ആശുപ്രതിക്ക് വാക്സിൻ നൽകാത്തതിലും ജീവനക്കാർ നിരാശരാണെന്ന് യൂണിയൻ തിരുവനന്തപുരം ഡിവിഷണൽ സെക്രട്ടറി കെ.എം. അനിൽ കുമാർ, കൊല്ലം ബ്രാഞ്ച് സെക്രട്ടറി ജോൺ ബിജു, പ്രസിഡന്റ് ബി.സി. അനിൽകുമാർ എന്നിവർ പറഞ്ഞു.