ശാസ്താംകോട്ട: ജോലിക്കിടെ ജീവനക്കാരൻ മരിച്ച സംഭവത്തിൽ ശൂരനാട് കെ.എസ്.ഇ.ബി ഓഫീസിലെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ഈ മാസം 4നാണ് തെക്കൻ മൈനാഗപ്പള്ളി ജയ നിവാസിൽ എൻ. ജയകുമാർ ഷോക്കേറ്റ് മരിച്ചത്. ഷോക്കേറ്റതാണ് മരണകാരണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജയകുമാറിന്റെ ഭാര്യ ശൂരനാട് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന വകുപ്പ് തല അന്വേഷണത്തിലാണ് ലൈൻമാൻമാരെ സസ്പെൻഡ് ചെയ്തത്.