കിഴക്കേക്കല്ലട: കിഴക്കേക്കല്ലട ഗ്രാമപഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളായ താഴം, നിലമേൽ വാർഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്തു. വ്യാപകമായ രീതിയിൽ കൃഷി നാശവുമുണ്ടായി. മരങ്ങൾ കടപുഴകി പത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പലയിടത്തും വൈദ്യുതി തൂണുകൾ മരങ്ങൾ മറിഞ്ഞ് ഒടിഞ്ഞുവീണു. വെള്ളിയാഴ്ച മൂന്ന് മണിയോടെ നിലച്ച വൈദ്യുതി കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പുനഃസ്ഥാപിക്കാനായത്.