kseb

ചാത്തന്നൂർ: കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ ശക്തമായ കാറ്റിലും മഴയിലും ചാത്തന്നൂർ ഇലക്ട്രിക്കൽ ഡിവിഷൻ പരിധിയിൽ 15 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. ഡിവിഷൻ പരിധിയിലെ പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം, മയ്യനാട്, കണ്ണനല്ലൂർ, പരവൂർ, പൂതക്കുളം എന്നീ സെക്ഷനുകളുടെ പരിധയിലാണ് കൂടുതൽ നാശം.

76 സാധാരണ ഇലക്ട്രിക് പോസ്റ്റുകളും പത്തോളം 11 കെ.വി പോസ്റ്റുകളും വൃക്ഷങ്ങൾ മറിഞ്ഞുവീണ് ഒടിഞ്ഞു. നാന്നൂറോളം സ്ഥലങ്ങളിൽ വൈദ്യുതി ലൈൻ പൊട്ടിവീണു. 370 ഇടങ്ങളിൽ വൈദ്യുതി ലൈനുകളിലേക്ക് മരങ്ങൾ വീണു.

വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടരുമ്പോഴും കാറ്റും മഴയും ശക്തമായി തുടരുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണഅട്. തകരാറുകൾ സംബന്ധിച്ചുള്ള പരാതികൾ 1912 എന്ന ടോൾ ഫ്രീ നമ്പരിലോ 9496001912 എന്ന വാട്സ്ആപ്പ് നമ്പരിലോ അതത് സെക്ഷൻ ഓഫീസുകളിലോ അറിയിക്കണമെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.