പുനലൂർ: തെന്മല പഞ്ചായത്തിലെ ജനവാസ മേഖലയായ ഒറ്റക്കൽ പുളിമുക്കിൽ വീണ്ടും പുലി ഇറങ്ങി. ആടിനെ കടിച്ച് കൊന്നു. പുളിമുക്ക് ചരുവിള പുത്തൻ വീട്ടിൽ ശെൽവരാജിന്റെ വീടിനോട് ചേർന്ന തൊഴുത്തിൽ കെട്ടിയിരുന്ന ആടിനെയാണ് പുലി കടിച്ച് കൊന്നത്. ഇന്നലെ പുലർച്ചെ 1.30നായിരുന്നു സംഭവം. പുലിയുടെ ശബ്ദം കേട്ട വീട്ടുടമ ഭയന്ന് പുറത്തിറങ്ങിയില്ല .രാവിലെ വീട്ടുടമ സംഭവം അറിയിച്ചതിനെ തുടർന്ന് തെന്മല ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പുലിയാണ് ഇറങ്ങിയതെന്ന് സ്ഥിരീകരിച്ചു. പിന്നീട് പോസ്റ്റ്മോർട്ടം നടത്തി ആടിനെ മറവ് ചെയ്തു.