കൊട്ടിയം: ശക്തമായ കാറ്രിലും മഴയിലും ഉമയനല്ലൂരിൽ ദേശീയപാതയോരത്ത് നിന്ന പത്തോളം മരങ്ങൾ കടപുഴകി. മരങ്ങൾ റോഡിന് കുറുകെ വീഴാത്തതിനാൽ ഗതാഗത തടസമുണ്ടായില്ല. തുടർന്ന് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് മരങ്ങൾ മുറിച്ച് നീക്കം ചെയ്തു.
മഴക്കെടുതി കണക്കിലെടുത്ത് മയ്യനാട്, തൃക്കോവിൽവട്ടം, നെടുമ്പന പഞ്ചായത്തുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തൃക്കോവിൽവട്ടം പഞ്ചായത്തിൽ മുഖത്തല എൻ.എസ്.എസ് സ്‌കൂളിലും നെടുമ്പനയിൽ കുണ്ടുമൺ അങ്കണവാടിയിലും മയ്യനാട്ട് കുറ്റിക്കാട് അങ്കണവാടിയിലുമാണ് ക്യാമ്പുകൾ സജ്ജമാക്കിയത്.