a
മഴയിൽ തകർന്ന അമ്പലത്തുംകാല വടക്കേവിള തേക്കത്തിൽ ബിജുവിൻ്റെ വീട്

എഴുകോൺ: ഇന്നലെ രാത്രി പെയ്ത മഴയിൽ അമ്പലത്തുംകാല വടക്കേവിള തേക്കത്തിൽ ബിജുവിന്റെ വീട് പൂർണമായും തകർന്നു. മഴയെ തുടർന്ന് അപകടാവസ്ഥയിലായ വീട്ടിൽ നിന്ന് ഇന്നലെ വൈകിട്ടോടെ അധികൃതർ കുടുംബാംഗങ്ങളെയും വീട്ടുപകരങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. രാത്രിയോടെ വീട് പൂർണമായും നിലം പൊത്തുകയായിരുന്നു. റവന്യൂ ഉദ്യോഗസ്ഥർ എത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.