പത്തനാപുരം: ഡി.വൈ. എഫ് .ഐ പിടവൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹ വാഹനങ്ങൾ പ്രയാണം ആരംഭിച്ചു. കൊവിഡ് പരിശോധനക്കും കൊവിഡ് രോഗികളെ ആശുപത്രിയിലേക്ക് മാറ്റാനും വേണ്ടി സൗജന്യമായിട്ടാണ് യൂത്ത് ബ്രിഗേഡ് വോളണ്ടിയർമാർ ഇത്തരം പ്രവർത്തനമേറ്റെടുക്കുന്നത് . ഇതിനായി 5 വാഹനങ്ങളാണ് ക്രമികരിച്ചിരിക്കുന്നത്. സ്നേഹവണ്ടിയുടെ ഫ്ലാഗ് ഒഫ് ഡി.വൈ. എഫ് .ഐ ജില്ലാ വൈസ് പ്രസിഡന്റ് ആർ.എൽ.വിഷ്ണു കുമാർ നിർവഹിച്ചു.