പത്തനാപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികളോട് സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്തെ മുഴുവൻ റേഷൻ വ്യാപാരികളും കടകളടച്ച് സൂചനാ സമരം നടത്തും.
സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പുവരുത്തുക, വാക്സിന് മുൻഗണന നൽകുക, കൊവിഡ് ബാധിച്ച് മരിച്ച റേഷൻ വ്യാപാരികളുടെയും സെയിൽസ്മാൻമാരുടെയും കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, ബയോമെട്രിക് സംവിധാനം താത്ക്കാലികമായി നിറുത്തി വയ്ക്കുക, സൗജന്യ ഭക്ഷ്യ കിറ്റുകൾ വിതരണം നടത്തിയതിന്റെ സെപ്തംബർ മുതലുള്ള കുടിശ്ശിക ഉടൻ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
റേഷൻ കടകളടച്ച് നടത്തുന്ന സമരത്തിൽ പത്തനാപുരം താലൂക്കിലെ മുഴുവൻ റേഷൻ വ്യാപാരികളും പങ്കെടുക്കണമെന്ന് കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പത്തനാപുരം താലൂക്ക് പ്രസിഡന്റ് കമുകും ചേരി ബി.രാധാകൃഷ്ണപിള്ള അറിയിച്ചു.