cap
കൊല്ലം വിമല ഹൃദയ സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ്

 ശക്തമായ മഴ തുടരുന്നു

കൊല്ലം: പ്രകൃതി ക്ഷോഭത്തിൽ ജില്ലയിൽ 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 176 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കരുനാഗപ്പള്ളി താലൂക്കിൽ എട്ടും കൊല്ലം താലൂക്കിൽ എഴും ക്യാമ്പുകളുമാണ് പ്രവർത്തിക്കുന്നത്. മറ്റ് താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ടെങ്കിലും ആരെയും മാറ്റി പാർപ്പിച്ചിട്ടില്ല. ആകെ 538 പേരാണ് ക്യാമ്പുകളിലുള്ളത്.

പത്ത് വീടുകൾ പൂർണമായും 313 എണ്ണം ഭാഗികമായും തകർന്നതായാണ് ഔദ്യോഗിക കണക്കുകൾ. ഇതിൽ 167 വീടുകൾക്ക് നാശം സംഭവിച്ചത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ്. കൊല്ലം താലൂക്കിലെ ക്യാമ്പുകളിൽ തൃക്കോവിൽവട്ടം, ആദിച്ചനല്ലൂർ, മൺറോത്തുരുത്ത്, ഇരവിപുരം, വടക്കേവിള, കിളികൊല്ലൂർ മേഖലകളിലുള്ളവരും കരുനാഗപ്പള്ളിയിൽ ആലപ്പാട്, വടക്കുംതല, തെക്കുംഭാഗം, ക്ലാപ്പന എന്നീ പഞ്ചായത്തുകളിലുള്ളവരുമാണ്.

ജില്ലയിൽ ക്യാമ്പുകൾ: 15

ആകെ: 538 പേർ

താലൂക്ക് - ക്യാമ്പുകളുടെ എണ്ണം- കുടുംബം - പുരുഷൻ - സ്ത്രീകൾ- കുട്ടികൾ - ആകെയുള്ളവർ


കൊല്ലം - 7 - 108 - 118 - 130 - 73 - 321
കരുനാഗപ്പള്ളി - 8 - 68 - 98 - 84 - 35 - 217

 വീടുകൾ തകർന്നത്


താലൂക്ക് - പൂർണമായും - ഭാഗികമായി

കൊല്ലം - 2 - 109
കരുനാഗപ്പള്ളി - 2 - 65
കൊട്ടാരക്കര - 3 - 52
പുനലൂർ - 1 - 27
പത്തനാപുരം - 2 - 16
കുന്നത്തൂർ - 0 - 44