കൊട്ടാരക്കര: കോട്ടാത്തല പണയിൽ ദേവി ക്ഷേത്ര ഭരണ സമിതിയുടെ നേതൃത്വത്തിൽ കൊവിഡ് ബാധിത കുടുംബങ്ങൾക്കായി പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. നെടുവത്തൂർ, മൈലം ഗ്രാമപഞ്ചായത്തുകളിലെ ഏഴ് വാർഡുകളിലുള്ളവർക്കായി 130 കിറ്റ് പച്ചക്കറിയാണ് വിതരണം ചെയ്തത്. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.ലീലാമ്മ, ആർ.ബിന്ദു എന്നിവർ വിതരണം നടത്തി. ഗ്രാമപഞ്ചായത്തംഗങ്ങളായ എസ്.ത്യാഗരാജൻ, ബി.മിനി,രാജേഷ്, എം.എസ്.ശ്രീകുമാർ, ബി.ഗോപകുമാർ, മിനി, എം.സി.രമണി എന്നിവർ ഏറ്റുവാങ്ങി. പഞ്ചായത്ത് മെമ്പർമാർ കൊവിഡ് രോഗികളുടെ വീടുകളിൽ കിറ്റുകൾ എത്തിച്ചുനൽകി. ക്ഷേത്രട്രസ്റ്റ് പ്രസിഡന്റ് എൻ. സാബു, സെക്രട്ടറി അജീഷ്, പുഷ്പരാജൻ, ദിപുദിവാകർ, ജി.സജീവ് എന്നിവർ നേതൃത്വം നൽകി.