കൊല്ലം: കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ മുൻഗണന ലഭിക്കുന്നതിന് രജിസ്റ്റേർഡ് ആരോഗ്യ വിദഗ്ദ്ധൻ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. 18 നും 44 നും ഇടയിൽ പ്രായമുള്ളവർക്ക് മുൻഗണന ലഭിക്കുന്നതിനാണ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്.
ഏതൊക്കെ രോഗമുള്ളവർക്കാണ് മുൻഗണനയെന്നും സർട്ടിഫിക്കറ്റിന്റെ മാതൃകയും കൊവിൻ രജിസ്‌ട്രേഷൻ സൈറ്റിൽ ലഭ്യമാണ്. അപ്പ്ലോഡ് ചെയ്യുന്ന രേഖകൾ ജില്ലാതലത്തിൽ പരിശോധിച്ച ശേഷം വാക്സിൻ കേന്ദ്രം, തീയതി, സമയം തുടങ്ങിയവ എസ്.എം.എസ് ആയി മൊബൈലിൽ ലഭിക്കും.
രജിസ്‌ട്രേഷനും വാക്സിനേഷനും
1. വെബ് സൈറ്റ് www.cowin.gov.in
2. മുൻഗണന ലഭിക്കുന്നതിന് covid19.kerala.gov.in/vaccine എന്ന പേജിൽ പ്രവേശിക്കുക
3. മൊബൈൽ നമ്പർ നൽകുമ്പോൾ ഒ.ടി.പി ലഭിക്കും
4. ഒ.ടി.പി നൽകുമ്പോൾ കിട്ടുന്ന പേജിൽ ജില്ല, പേര്, ലിംഗം, ജനന തീയതി, അടുത്തുള്ള വാക്‌സിനേഷൻ കേന്ദ്രം, രജിസ്റ്റർ ചെയ്യുമ്പോൾ ലഭിച്ച റഫറൻസ് ഐ.ഡി എന്നിവ നൽകുക
5. രോഗങ്ങൾ വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് അപ്പ് ലോഡ് ചെയ്യുക
6. സബ്‌മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക
7. ജില്ലാ തല പരിശോധനയ്ക്ക് ശേഷം എസ്.എം.എസ് അറിയിപ്പ് ലഭിക്കും
8. വാക്‌സിനേഷൻ കേന്ദ്രത്തിൽ അപ്പോയ്ന്റ്‌മെന്റ് എസ്.എം.എസ്, തിരിച്ചറിയൽ രേഖ, രോഗ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം