inauguration
പടിഞ്ഞാറേക്കല്ലട പഞ്ചായത്തിലെ ഡൊമിസിലിയറി കൊവിഡ് കെയർ സെന്ററിന്റെ ഉദ്ഘാടനം കെ. സോമപ്രസാദ് എം.പി നിർവഹിക്കുന്നു

പടിഞ്ഞാറേക്കല്ലട: പഞ്ചായത്തിലെ കണത്താർകുന്നം വാർഡിൽ സജ്ജീകരിച്ച ഡൊമിസിലിയറി കൊവിഡ് കെയർ സെന്ററിന്റെ ഉദ്ഘാടനം കെ. സോമപ്രസാദ് എം.പി നിർവഹിച്ചു. പഞ്ചായത്തിൽ കൊവിഡ് സ്ഥിരീകരിച്ച നിർദ്ധനർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇരുപത് പേർക്കുള്ള താമസസൗകര്യവും ഭക്ഷണവും മരുന്നുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത്‌ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡോ. പി.കെ. ഗോപൻ, ബ്ലോക്ക്‌ പ്രസിഡന്റ് അൻസാർ ഷാഫി, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സനൽകുമാർ, വി. രതീഷ്, വൈ. ഷാജഹാൻ, കെ. സുധീർ, ഉഷാലയം ശിവരാജൻ, അംബികകുമാരി, എൻ. ശിവാനന്ദൻ, ഓമനക്കുട്ടൻപിള്ള, ടി. ശിവരാജൻ, ഷീലകുമാരി, വൈ.എ. സമദ്, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അമൃത് എസ്. വിഷ്ണു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ. സീമ സ്വാഗതവും നോഡൽ ഓഫീസർ സി.കെ. അജയൻ നന്ദിയും പറഞ്ഞു.