കൊല്ലം: സെക്കൻഡ് ഡോസ് വാക്‌സിനെടുക്കേണ്ടവരും കൊവിൻ പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന കർശനമാക്കിയതോടെ പലർക്കും സ്ളോട്ടുകൾ ലഭിക്കുന്നില്ലെന്ന് പരാതി. മൂന്നാഴ്ച മുമ്പ് രണ്ടാം ഡോസിന് സ്‌പോട്ട് രജിസ്‌ട്രേഷൻ മതിയെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ തീരുമാനം മാറ്റിയതോടെയാണ് ജനം ആശങ്കയിലായത്. ഇന്ന് മുതലാണ് സെക്കൻഡ് ഡോസ് വേണ്ടവർ എത്തേണ്ടത്. സ്ളോട്ട് കിട്ടാതായതോടെ സ്‌പോട്ട് രജിസ്‌ട്രേഷൻ പുനഃസ്ഥാപിക്കുണമെന്നാണ് ആവശ്യം ഉയരുന്നത്.
ജില്ലയിൽ സെക്കൻഡ് ഡോസെടുത്തവർ: 1,35,000
എടുക്കേണ്ടവർ: 3,66,000
ഒറ്റ ഡോസെടുത്തവർ: 5,01,000