photo
കൊട്ടാരക്കര പള്ളിയ്ക്കൽ അമ്മിണിപ്പാലത്തിന് സമീപം തോട്ടിൽ മറിഞ്ഞ കാർ

കൊട്ടാരക്കര: നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു. ആളപായമില്ല. ഇന്നലെ രാവിലെ ആറരയോടെ കൊട്ടാരക്കര പള്ളിയ്ക്കൽ അമ്മിണിപ്പാലത്തിന് സമീപമായിരുന്നു അപകടം. ക്ഷീരസംഘത്തിലേക്ക് പാലുംകൊണ്ട് പോയ ആളുടെ കാറാണ് അപകടത്തിൽപ്പെട്ടത്. മഴപെയ്തുകിടന്ന റോഡിൽ തെന്നി നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു. കാറിലുണ്ടായിരുന്നയാൾ അത്ഭുതകരമായി രക്ഷപെട്ടു. മഴയെത്തുടർന്ന് ശക്തമായ ഒഴുക്കുള്ള തോടായതിനാൽ സമീപവാസികളായ ദിലീപ്, ബാബു എന്നിവർ കയറിട്ട് കാർ കെട്ടി നിറുത്തി, പിന്നീട് ജെ.സി.ബി ഉപയോഗിച്ചാണ് പുറത്തെടുത്തത്.