കൊട്ടിയം: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിച്ച് ആർദ്രം ചാരിറ്റബിൾ സൊസൈറ്റിയുടെ വോളണ്ടിയർ സേനാംഗങ്ങൾ മാതൃകയായി. ഉമയനല്ലൂർ സ്വദേശിയായ ജി. ഷിബുവാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. ജില്ലാ ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങിയ മൃതദേഹം പോളയത്തോട് ശ്മാശനത്തിൽ എത്തിച്ചാണ് സംസ്കരിച്ചത്. സേനാംഗങ്ങളായ സച്ചിൻ ദാസ്, സുർജിത്ത് സുനിൽ, ഷാൻ തുടങ്ങിയവർ നേതൃത്വം നൽകി.