കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമ പഞ്ചായത്തിലെ 20 വാർഡുകളിലേക്ക് കുലശേഖരപുരം സർവീസ് സഹകരണ ബാങ്ക് 20 പൾസ് ഓക്സിമീറ്റർ വിതരണം ചെയ്തു. ബാങ്ക് അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് കെ. രേണുജി പൾസ് ഓക്സി മീറ്ററുകൾ നിയുക്ത എം.എൽ.എ സി.ആർ.മഹേഷിന് കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം, മെഡിക്കൽ ഓഫീസർ ഡോ. ലക്ഷ്മി, ബാങ്ക് സെക്രട്ടറി സി. നിഷ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, ബാങ്ക് ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ കൊവിഡ് വാക്സിൻ ചലഞ്ചിലേക്ക് ബാങ്ക് 1067000 രൂപ നൽകിയിരുന്നു.