ngo
എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുവന്നൂർക്കോണം കോളനിവാസികൾക്കായി സംഘടിപ്പിച്ച കൊവിഡ് പരിശോധനയുടെയും പച്ചക്കറിക്കിറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം ജില്ലാ സെക്രട്ടറി സി. ഗാഥ നിർവഹിക്കുന്നു

കൊല്ലം: എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റി ദത്തെടുത്ത ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിലെ കൊടുവന്നൂർക്കോണം കോളനിയിലെ താമസക്കാർക്കായി സൗജന്യ കൊവിഡ് പരിശോധനയും പച്ചക്കറി കിറ്റ് വിതരണവും സംഘടിപ്പിച്ചു. കോളനിയിലെ എല്ലാ കുടുംബങ്ങൾക്കും പച്ചക്കറി കിറ്റുകളും മാസ്‌കുകളും വിതരണം ചെയ്തു. 55 കുടുംബങ്ങളിൽ നിന്നായി 200 പേർക്ക് കൊവിഡ് പരിശോധനയും നടത്തി.

യൂണിയൻ ജില്ലാ സെക്രട്ടറി സി. ഗാഥ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. അലക്സാണ്ടർ കിറ്റുകൾ വിതരണം ചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. ബിജു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. ജയകുമാർ, യൂണിയൻ കടയ്ക്കൽ ഏരിയാ സെക്രട്ടറി എസ്. നിസാം, കൊട്ടാരക്കര ഏരിയാ സെക്രട്ടറി സി.കെ. അജയകുമാർ, സുരേഷ് ലാലു, ജോർജ് ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.