chathannoor
എം.ഇ.എസ് എൻജിനിയറിംഗ് കോളേജ് ഹോസ്റ്റലിൽ സജ്ജമാക്കിയ ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ ഡൊമിസിലിയറി കൊവിഡ് കെയർ സെന്റർ നിയുക്ത എം.എൽ.എ ജി.എസ്. ജയലാൽ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ എം.ഇ.എസ് എൻജിനിയറിംഗ് കോളേജ് ഹോസ്റ്റലിൽ സജ്ജമാക്കിയ ഡൊമിസിലിയറി കെയർ സെന്ററിന്റെ പ്രവർത്തനമാരംഭിച്ചു. ആദ്യഘട്ടത്തിൽ നൂറുപേർക്കുള്ള സൗകര്യങ്ങളാണ് കേന്ദ്രത്തിൽ ഒരുക്കിയിട്ടുള്ളത്.

നിയുക്ത എം.എൽ.എ ജി.എസ്. ജയലാൽ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സദാനന്ദൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീജ ഹരീഷ്, ബ്ലോക്ക് പഞ്ചായത്തംഗം ദസ്തക്കീർ തുടങ്ങിയവർ സംസാരിച്ചു. ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു സ്വാഗതവും പഞ്ചായത്തംഗം രേണുക രാജേന്ദ്രൻ നന്ദിയും പറഞ്ഞു.