babu-63

കരുനാഗപ്പള്ളി: കൊവിഡ് ബാധിച്ച് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരുന്ന നമ്പരുവികാല ബൈജു ഭവനത്തിൽ ബാബു (63) മരിച്ചു. സി.പി.ഐ നമ്പരുവികാല ബ്രാഞ്ച് കമ്മിറ്റി അംഗവും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ താത്കാലിക സെക്യൂരിറ്റി ജീവനക്കാരനുമായിരുന്നു. ഏതാനും മാസങ്ങളായി തിരുവനന്തപുരം ആർ.സി.സിയിലെ ചികിത്സയിലായിരുന്നു. മൃതദേഹം കൊവിഡ് പ്രോട്ടോക്കാൾ പ്രകാരം എ.ഐ.വൈ.എഫ് പ്രവർത്തകർ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: തങ്കമണി. മക്കൾ: ബൈജു, മഞ്ജു. മരുമകൻ: അനിൽ കുമാർ.