vee
പുനലൂർ നഗരസഭയിലെ ആരംപുന്നയിൽ നശിച്ച വീടു നിയുക്ത എം.എൽ.എ .പി.എസ്.സുപാലിൻെറ നേതൃത്വത്തിലുളള ജന പ്രതിനിധികൾ സന്ദർശിക്കുന്നു..

പുനലൂർ: കനത്ത കാറ്റിലും മഴയിലും പുനലൂർ താലൂക്കിൽ 35 വീടുകൾക്ക് കൂടി നാശം സംഭവിച്ചു. ആരംപുന്ന തുണ്ട് വിളവീട്ടിൽ ഓമന,അ‌ഞ്ചൽ അഗസ്ത്യകോട് ഷൺമുഖ വിലാസത്തിൽ വീട്ടിൽ ഷിജു,ഏറം മൈലോട്ട് കോണം പ്രമോദ് ഭവനിൽ ലീല, ഭാരതീപുരം എളളുവിളവീട്ടിൽ ജമീല ബീവി, കരുകോൺ നെല്ലിമൂട്ടിൽ ഹൗസിൽ അദയ ബീവി,ആനക്കുളംകമ്മത്തും വീട്ടിൽ പുഷ്പൻ തുടങ്ങിയ 35 പേരുടെ വീടുകളാണ് നശിച്ചത്. ഇത് കൂടാതെ കേരളകൗമുദി പുനലൂർ ലേഖകൻ ഇടമൺ ബാഹുലേയന്റെ വീടിന് സമീപത്തെ പുരയിടത്തിൽ നിന്ന കൂറ്റൻ റബർ മരം കട പുഴകി റബർ ഷീറ്റ് പുരയുടെയും തെങ്ങ്, കമുക് തുടങ്ങിയവയുടെയും മുകളിൽ വീണ് നാശം സംഭവിച്ചു. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. തുടർന്ന് പുനലൂരിലെ ഫയർഫോഴ്സിൽ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാരും ജീവനക്കാരും ചേർന്ന് മരം മുറിച്ച് നീക്കി.പുനലൂരിലെ നിയുക്തയ എം.എൽ.എ പി.എസ്.സുപാൽ, നഗരസഭ ഉപാദ്ധ്യക്ഷൻ വി.പി. ഉണ്ണികൃഷ്ണൻ,തഹസീൽദാർ വിനോദ് രാജ്, ഡെപ്യൂട്ടി തഹസീൽദാർ ടി.രാജേന്ദ്രൻ പിള്ള തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വീടുകൾ നശിച്ച് സ്ഥലങ്ങൾ സന്ദർശിച്ചു. വീടുകൾക്ക് 3.5 ലക്ഷം രൂപയുടെ നാശ നഷ്ടം കണക്കാക്കുന്നതായി റവന്യൂ അധികൃതർ അറിയിച്ചു.