ഓയൂർ: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും മരുതമൺ പള്ളി ഏലായിലെ കാർഷിക വിളകൾക്ക് നാശം സംഭവിച്ചു. മരുതമൺപള്ളി പാടശേഖര സമിതി സെക്രട്ടറി അജയഭവനിൽ സന്തോഷ് കുമാറിന്റെ 500മൂട് ചീനിയും നൂറ്റിയൻപതോളം വാഴകളും ശ്രീവത്സം ഭുവന ചന്ദ്രൻ നായരുടെ 1000 മൂട് മരിച്ചീനിയും മുരങ്ങമംഗലം രാജൻ വർഗീസിന്റെ 500 മൂട് മരച്ചീനിയും പച്ചക്കറി കൃഷിയും സുധീർ മഠം മാത്തുണ്ണിയുടെ 50 മൂട് വാഴയും 200 മുട് മരിച്ചീനിയും രാധാമന്ദിരത്തിൽ രാജേന്ദ്രൻ പിള്ളയുടെ 600 മൂട് മരച്ചീനിയുമാണ് കാറ്റിൽ ഒടിഞ്ഞും പിഴുതും നശിച്ചത്.